Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattika Toll

Thrissur

നാ​ട്ടി​ക ടോ​ൾ: എ​ൽ​ഡി​എ​ഫ് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു

തൃപ്ര​യാ​ർ:​ ദേ​ശീ​യ​പാ​ത 66 ലെ ​നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യു​ള്ള നാ​ട്ടി​ക ടോ​ൾ പി​രി​വ് അ​വ​സാ​നി​പ്പി​ക്കു​ക, ത​ദ്ദേ​ശവാ​സി​ക​ൾ​ക്കു ടോ​ൾ സൗ​ജ​ന്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യ്ക്ക് മു​ൻ​പി​ൽ രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു​മു​ത​ലാ​ണ് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റ​യം​ഗം എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​പി ഐ ​ജി​ല്ലാ എ​ക്സി ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. സ​ന്ദീ​പ് അ​ധ്യ​ക്ഷ​നാ​യി.

സിപി​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ് ബാ​ബു, ചേ​ർ​പ്പ് ഏ​രി​യ സെ​ക്ര​ട്ട​റി എ.​എ​സ്. ദി​ന​ക​ര​ൻ, കെ.​എം. കി​ഷോ​ർ കു​മാ​ർ, പി.​ആ​ർ. വ​ർ​ഗീ​സ്, അ​ഡ്വ. വി.​കെ. ജ്യോ​തി​പ്ര​കാ​ശ്, കെ.​എ. വി​ശ്വം​ഭ​ര​ൻ, കെ. ​ആ​ർ. സീ​ത, ടി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, എം.​സ്വ​ർ​ണ​ല​ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​വ് ന​ട​ത്താ​ൻ എ​ൻ​എ​ച്ച്‌​ഐ​എ അ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ടോ​ൾ പി​രി​വ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും എ​ന്നാ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ടോ​ൾ പി​രി​വ് വീ​ണ്ടും ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.​തു​ട​ർ​ച്ച​യാ​യ ആ​റു​ദി​വ​സ​ത്തെ സ​മ​ര​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ രാ​പ്പ​ക​ൽ സ​മ​ര​വു​മാ​യി എ​ൽ​ഡി​എ​ഫ് രം​ഗ​ത്തു​വ​ന്ന​ത്.

Latest News

Corehub Up